ഒക്ടോബര്‍ കൂട്ടായ്മ 27 ന്

diaspora-social-networkഡി.എ.കെ.എഫ്. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രതിമാസ കൂട്ടായ്മ 2013 ഒക്ടോബര്‍ 27 ഞായറാഴ്ച വൈകിട്ട് 3 ന് ആലപ്പുഴ പരിഷദ്ഭവനില്‍ നടക്കും.

ഫേസ്ബുക്കിന് ബദലായി വളര്‍ന്നുവരുന്ന സ്വതന്ത്ര സോഷ്യല്‍ നെറ്റ്‌വര്‍‌ക്കിംഗ് സംവിധാനമായ ഡയസ്പൊറയെ പരിചയപ്പെടുത്തുന്നതാണ് ഇത്തവണത്തെ കൂട്ടായ്മയുടെ സവിശേഷത.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനും വിക്കിമീഡിയനുമായ അഖില്‍ കൃഷ്ണന്‍ ഡയസ്പൊറ പരിചയപ്പെടുത്തും. ഡയസ്പൊറയില്‍ അക്കൗണ്ട് തുറക്കുന്നതിന് പങ്കാളികള്‍ക്ക് ഇവിടെ സംവിധാനം ഒരുക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗം സംബന്ധിച്ച ക്ലാസ്സുകള്‍ക്കും സംശയ നിവാരണങ്ങളും ഇതോടൊപ്പം ഉണ്ടാകും.

 

ആലപ്പുഴ ജില്ലാക്കോടതിക്ക് എതിര്‍വശം, എന്‍.ബി.സിന്റെയും എസ്.ഡി.വി. സ്കൂളിന്റെയും ഇടയിലൂടെ പടിഞ്ഞാറോട്ട് കിടക്കുന്ന റോഡില്‍ വന്ന് വടക്കോട്ട് തിരിഞ്ഞ് നേരെ വരുമ്പോള്‍ പരിഷത്ത് ഭവന്‍ കാണാം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9061197373, 9846012841

Advertisements
By DAKF Alappuzha

വിക്കിസംഗമോത്സവം ആലപ്പുഴയില്‍

വിക്കിസംഗമോത്സവം – 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം

വിക്കിസംഗമോത്സവം 2013

ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.

മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

പ്രിയരേ,

ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്. സഹകരിക്കുക.

വിശദാംശങ്ങൾ കാണുക
തീയ്യതി: 2013 ഡിസംബർ 21, 22
സ്ഥലം: വൈ.എം.സി.എ. ഹാൾ, ആലപ്പുഴ – ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്
ആതിഥേയർ: മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
ഇ-മെയിൽ : help@mlwiki.in , wikisangamolsavam@gmail.com
പരിപാടികൾ: പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
സമിതികൾ : ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
ബന്ധപ്പെട്ട സംശയങ്ങൾ : പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ : പങ്കെടുക്കുവാൻ
By DAKF Alappuzha